UNIT5


https://drive.google.com/file/d/0B48NLqsUQjZGSTZUbE54b21DMUk/view?usp=sharing

മൂന്നാര്‍ മുനിയറ

https://drive.google.com/file/d/0B48NLqsUQjZGMC1lWUxSME0wRTg/view?usp=sharing

മഹാശിലായുഗം ചന്ദ്രഗിരി
.
മുനിയറ
.
കരി ചുവപ്പ് പാത്രങ്ങള്‍.
.
കന്‍മേശകള്‍-മറയൂര്‍.
.

സംഘം പാട്ടുകൾ സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ സമാഹരിക്കപ്പെട്ടിരുന്നില്ല. ഇതുണ്ടായത് സംഘസാഹിത്യം ഉണ്ടായി നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌. സമാഹരണം നടത്തിയതും സാഹിത്യവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ശത്രുക്കളായിരുന്നു. അതിനാൽ അവർ ചരിത്രപ്രാധാന്യമുള്ളതും പില്കാലത്ത് അവരുടെ നിലനില്പിന്‌ ഭീഷണിയായേക്കാവുന്നതുമായ പാട്ടുകൾ എല്ലാം നശിപ്പിച്ച് കളയുകയും പുതിയ പാട്ടുകളും കെട്ടുകഥകളും അവിശ്വസനീയമായ പ്രസ്താവനകളും സാഹിത്യത്തിൽ എഴുതിച്ചേർക്കുകയുണ്ടായി. പ്രൊഫ. ഇളംകുളം അഭിപ്രായത്തിൽ "ചാതുർ‌വർണ്ണ്യത്തോട് പ്രതികൂലമനോഭാവം പ്രദർശിപ്പിച്ച സംഘം കവികളെ പിൽക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരു പോലും വിസ്മരിക്കപ്പെടണമെന്നത് ചാതുർ‌വർണ്ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു". അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇവ സമാഹരിക്കപ്പെട്ടത് 7-‍ാം നൂറ്റാണ്ടിലാണ്. അതിൻ തെളിവായി പറയുന്നത് അക്കാലത്ത് മാത്രം നിലവിൽ വന്ന ചേലൂർ തുളുനാട് എന്ന സ്ഥലനാമങ്ങൾ പ്രതിപാദിക്കുന്ന കാവ്യങ്ങൾ അതിൽ കടന്നുകൂടിയതാണ്‌. വന്ദന സ്തോത്രങ്ങൾ ഇല്ലാത്ത ശൈലിക്കിടയിൽ അത് ചേർത്തിരിക്കുന്നു, എണ്ണം 400 തികയ്ക്കുന്നതിനുവേണ്ടിയും ജാതി വ്യത്യാസം തുടങ്ങിയ ആര്യസ്ഥാപനങ്ങൾ ഇവിടെ മുമ്പേ പ്രചാരത്തിലിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടിയും അനേകം കവിതകൾ ഇങ്ങനെ കൂട്ടിച്ചേർത്തിരിക്കുന്നു.പുറനാനൂറിലാണ്‌ ഇത് കൂടുതലായും കാണപ്പെടുന്നത്. [2] 

വർഗ്ഗീകരണം

സംഘം കൃതികൾ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേൽക്കണക്കുകൾ പതിനെട്ട് കീഴ്ക്കണക്കുകൾ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേൽക്കണക്ക് വലിയ പാട്ടുകൾ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങൾ എട്ടുത്തൊകൈ എന്നും അറിയപ്പെടുന്നു.[3]

കൃതികൾ

എട്ടുത്തൊകൈ(anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ്
പേര് തമിഴിൽ വരികളുടെ എണ്ണം
പുറനാനൂറ് புறநானூறு 398
അകനാനൂറ് அகநானூறு 400
നറ്റിണൈ நற்றிணை 399
കുറുംതൊകൈ குறுந்தொகை 400
പതിറ്റുപത്ത് பதிற்றுப்பத்து 80
അയിങ്കുറു നൂറ് ஐங்குறுநூறு 498
പരിപ്പാടൽ பரிபாடல் 22
കലിത്തൊകൈ கலித்தொகை 150
എണ്ണം പേര് കർത്താവ് ഈരടികളുടെ എണ്ണം
1 തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) നക്കീരർ 317
2 പൊറുനാർ ആറ്റുപ്പടൈ (பொருநர் ஆற்றுப்படை)
317
3 ശിറുപ്പനാറ്റുപ്പടൈ (சிறுபாணாற்றுப்படை) നല്ലൂർ നത്തനാറ് 269
4 പെരുമ്പാണാറ്റുപ്പടൈ (பெரும்பாணாற்றுப்படை) കടിയാളൂർ ഉരുത്തിരങ്കണ്ണനാർ 248
5 മുല്ലൈ പാട്ടു (முல்லைப்பாட்டு) നപ്പൂതനാർ 103
6 മഥുരൈ കാഞ്ചി (மதுரைக்காஞ்சி) അത്മാങ്കുടി മരുതനാർ 782
7 നെടുംനൽവാടൈ (நெடுநல்வாடை) നക്കീരർ 188
8 കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) കപിലാർ 261
9 പട്ടിണപാലൈ (பட்டினப் பாலை) കടിയാളൂർ ഉരുത്തിരങ്കണ്ണനാർ 301
10 മലൈപ്പടുകടാം (மலைப்படுகடாம்) ഹിരണ്യമുട്ടത്തു പെരുംകുന്രൂർ പെരുംകെഞ്ചിനാർ 583

മഹാകാവ്യങ്ങള്‍

ചിലപ്പതികാരം

 ഒരു സ്വതന്ത്ര വിജ്ഞാനകോശം.തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇളങ്കോ അടികൾ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.
ഇളങ്കോ‌അടികൾ കേരളീയൻ‌ ആയിരുന്നു. ഇളംകോഅടികൾ എന്ന വാക്കിന്റെ അർത്ഥം യുവരാജാവ് എന്നാണ്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു.

കഥാസംഗ്രഹം

കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു വർത്തകപ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോൾ ധാരാളം സമ്പത്ത് നൽകി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂർണ്ണമായ വിവാഹജീവിതത്തിനിടെ അസ്വാരസ്യങ്ങൾ കടന്നു വന്നു. മാധവി എന്ന നർത്തകിയുമായി കോവലൻ അടുപ്പത്തിലാകുന്നു. തന്റെ സമ്പത്തു മുഴുവൻ അവൾക്കടിയറവെച്ച് കോവലൻ ഒരുനാൾ തെരുവിലേക്കെറിയപ്പെടുന്നു. തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്ത് തിരികേ എത്തുന്നു. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിടുന്നു. പണത്തിനുവേണ്ടി തന്റെ ബാക്കിയായ ഒരേ ഒരു സ്വത്തായ പവിഴം നിറച്ച ചിലമ്പ് വിൽക്കാനായി കോവലനെ ഏൽപ്പിക്കുന്നു. അതുമായി അവർ രണ്ടുപേരും പാണ്ഡ്യരാജധാനിയായ മധുരയിലെത്തി.
ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നു മോഷണം പോയിരുന്നു. അതന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പിൽ കോവലൻ അകപ്പെട്ടു. പാണ്ഡ്യരാജസദസ്സിൽ രാജാവിനുമുമ്പിൽ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പിൽ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടർന്നു രാജാവ് കോവലനെ ഇല്ലാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി.
വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതിൽനിന്ന് പുറത്തുചാടിയ പവിഴങ്ങൾ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താൽ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവൾ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാൽ അഗ്നിജ്വാലകൾ ഉയർന്ന് മധുരാനഗരം ചുട്ടെരിച്ചു.
 മണിമേഖല
സംഘകാലത്തെ ഒരു മഹാകാവ്യമാണ്‌ മണിമേഖല.( തമിഴ്:மணிமேகலை, ഇംഗ്ലീഷ്: Manimekalai.) തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിലൊന്നായി [1] കണക്കാക്കപ്പെടുന്ന ഇത് ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌. അതിനാൽ ഇവ രണ്ടിനേയും ഇരട്ടക്കാവ്യങ്ങൾ എന്നു വിളിക്കാറുണ്ട്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്വങ്ങളെയാണ്‌ പ്രതിപാദിക്കുന്നത്. ബുദ്ധമതത്തെ അങ്ങേയറ്റം പുകഴ്ത്തുകയും ഇതരമതങ്ങളെ ഖണ്ഡിക്കുകയുമാണ്‌ മണിമേഖല ചെയ്യുന്നത്. ഈ രണ്ടു കാവ്യങ്ങളും ഒരേ കാലത്ത് രചിക്കപ്പെട്ടവയായിരിക്കണം എന്നാണ്‌ കരുതപ്പെടുന്നത്. (എന്നാൽ ചിലപ്പതികാരം രണ്ടാം നൂറ്റാണ്ടിലും മണിമേഖല ആറാം നൂറ്റാണ്ടിലും ആണ്‌ രചിക്കപ്പെട്ടിരിക്കുന്നതെന്നും അഭിപ്രായമുണ്ട്[1]‌). കേരള സാഹിത്യ അക്കദമി 1971 ൽ ഇതിന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. ചിലപ്പതികാരം ഒരു സമ്പന്ന കുടുംബത്തെപ്പറ്റിയാണ്‌ എങ്കിൽ മണിമേഖല ഒരു വേശ്യയുടെ (ചിലപ്പതികാരത്തിലെ നായകനായ കോവിലനും മാധവി എന്ന വേശ്യക്കും ) മകളെ സംബന്ധിച്ചുള്ളതാണ്‌. ഇങ്ങനെയുള്ള കഥ
ഐന്തിണ

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ചരിത്രഗവേഷണത്തിന്‌ വിലമതിക്കാനാകാത്ത ഉപധാനങ്ങളാണ്‌ സംഘസാഹിത്യ കൃതികള്‍. അത്‌ ഈ പ്രദേശത്തിന്റെ ഒരു കാലഘട്ടത്തിന്റെ സമഗ്രചിത്രം പകരുന്ന വിശിഷ്‌ട രേഖകളാണ്‌. ആടുമാടുകളെ മേയ്‌ച്ചു ജീവിച്ച പ്രാചീന ഗോത്രവ്യവസ്ഥയില്‍ നിന്നും കൃഷിപ്രധാനമായ ഒരു ജീവിത വ്യവസ്ഥയിലേക്ക്‌ ജനങ്ങള്‍ വഴിതിരിയുന്നത്‌ ഈ കാലത്താണ്‌. അതുകൊണ്ടു തന്നെ കൃഷിയെക്കുറിച്ചും കൃഷിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിഭിന്നങ്ങളായ ഭൂ പ്രതലങ്ങളെക്കുറിച്ചും സംഘകൃതികള്‍ വിലയിരുത്തുന്നു.


സംഘസാഹിത്യത്തില്‍ ഭൂമിയെ തിണകള്‍ എന്നുവിളിക്കുകയും തിണകളെ അഞ്ചായി വിഭജിക്കുകയും ചെയ്‌തിരുന്നു. അതത്രെ ഐന്തിണകള്‍. മരുതം, മുല്ലൈ, കുറിഞ്ഞി, പാല, നെയ്‌തല്‍ എന്നിവയാണ്‌ സംഘംകൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഐന്തിണകള്‍. ഇതിലെ ഓരോ തിണയ്‌ക്കും ചേര്‍ന്ന പ്രണയകവിതകള്‍ സംഘസാഹിത്യത്തിലെ അകംകവിതകളില്‍ കണ്ടെത്താനാകുന്നു. ആ കവിതകളിലെ പരാമര്‍ശങ്ങളില്‍ നിന്നാണ്‌ ചരിത്രകാരന്മാര്‍ ഐന്തിണകളെ നിര്‍വചിക്കുന്നത്‌.
ഐന്തിണകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മരുതനിലമാണ്‌. ഫലഭൂയിഷ്‌ഠമായ നദീതീരങ്ങളാണത്രെ മരുതം. ലോകത്തിന്റെ അച്ചുതണ്ട്‌ കൃഷിക്കാരാണെന്നും മുഴുവന്‍ ജനങ്ങളെയും തീറ്റിപ്പോറ്റുന്നത്‌ അവരാണെന്നും കവികള്‍ പാടിയിരുന്ന ആ പഴയകാലത്ത്‌ കൂടുതല്‍ വിളവുലഭിക്കുന്ന പ്രദേശത്തിന്‌ കൂടുതല്‍ പ്രാധാന്യമുണ്ടാവുക സ്വാഭാവികമാണ്‌. ഈ പ്രദേശങ്ങളിലെ താമസക്കാര്‍ പൊതുവേ കര്‍ഷകരായിരുന്നതിനാല്‍ അവരെ ഉഴവര്‍ എന്നുവിളിച്ചിരുന്നു. ഇവര്‍ കാര്‍ഷികവൃത്തിയില്‍ വൈദഗ്‌ധ്യം നേടിയവരാണെന്ന്‌ സൂചിപ്പിക്കുന്ന നിരവധി പ്രയോഗങ്ങള്‍ സംഘകൃതികളില്‍ കാണുന്നു. കാളപൂട്ടലും കലപ്പകൊണ്ടുഴലലും ആ കാലത്തെ ഏറ്റവും വിദഗ്‌ധമായ തൊഴിലുകളായി ഇതില്‍ വിവരിക്കപ്പെടുന്നു.
പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലങ്ങളെയാണ്‌ മുല്ലൈ തിണ എന്നു വിളിച്ചിരുന്നത്‌. ഈ പ്രദേശങ്ങള്‍ താരതമ്യേന കൃഷിക്കപര്യാപ്‌തമായിരുന്നു. അതുകൊണ്ടാവാം ഇവിടെ വസിച്ചവര്‍ ആടുമാടുകളെ മേയ്‌ച്ചായിരുന്നു ജീവിതവൃത്തി കഴിച്ചിരുന്നത്‌.


മലകള്‍ നിറഞ്ഞ കാട്ടുപ്രദേശമാണ്‌ കുറിഞ്ഞിത്തിണ. ഇവിടത്തെ ആളുകള്‍ വേട്ടയാടി ജീവിച്ചവരായിരുന്നു. കുറവര്‍, എയിനര്‍, വില്ലവര്‍ തുടങ്ങിയ ജനവിഭാഗങ്ങളാണ്‌ ഇവിടത്തെ താമസക്കാര്‍. പാലൈനിലങ്ങള്‍ മഴകുറഞ്ഞ മരുപ്രദേശങ്ങളാണ്‌. ഇവിടെ താമസിച്ചിരുന്നത്‌ മറവര്‍, മഴവര്‍ തുടങ്ങിയവിഭാഗങ്ങളാണ്‌. കൃഷിയും കാലിവളര്‍ത്തലും അസാധ്യമായ ഈ പ്രദേശങ്ങളിലെ ആളുകള്‍ കൊള്ളക്കാരും പിടിച്ചുപറിക്കാരുമായി. തികഞ്ഞ പോരാളികളായ ഇവര്‍ നല്ല പടയാളികളായും പേരെടുത്തു. സമുദ്രതീരങ്ങളാണ്‌ നെയ്‌തല്‍ പ്രദേശങ്ങള്‍. മീന്‍പിടിച്ചും ഉപ്പുണ്ടാക്കിയുമാണത്രെ ഇവിടത്തെ ജനങ്ങള്‍ ജീവിച്ചിരുന്നത്‌. പരതവര്‍, മീനവര്‍, വലയര്‍, ഉമണര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ നെയ്‌തല്‍ വാസികളായിരുന്നു.
ഈ ഐന്തിണകളിലെയും തൊഴിലും ജീവിതരീതിയും വ്യത്യസ്‌തമായിരുന്നു എന്നതുപോലെ തന്നെ അവരുടെ സാഹിത്യവും വ്യത്യസ്‌തമായിരുന്നുവെന്ന്‌ സംഘംകാലത്തെ അകംകവിതകള്‍ സൂചിപ്പിക്കുന്നു. പ്രണയവും പ്രണയ പരിഭവവും വിരഹവുമൊക്കെ ആവിഷ്‌കരിക്കുന്ന അകംകവിതയില്‍ പ്രണയജീവിതത്തിന്റെ അഞ്ച്‌ വ്യത്യസ്‌ത അവസ്ഥകളെ അഞ്ച്‌ തിണകളിലായി അന്നത്തെ കവികള്‍ ദൃശ്യവത്‌കരിക്കുന്നു. പ്രണയത്തിന്റെ ഒന്നാംകാലം മലയും മലയോടു ചേര്‍ന്ന പ്രദേശവുമായ കുറിഞ്ഞിത്തിണയിലാണ്‌ നടക്കുന്നത്‌. നായികാനായകന്മാര്‍ പരസ്‌പരം കണ്ട്‌ അനുരക്തരാകുന്നത്‌ ഇവിടെയാണ്‌. ഈ പശ്ചാത്തലത്തിലേ അത്തരം പ്രണയ സന്ദര്‍ഭങ്ങള്‍ സംഘകാലകവികള്‍ വര്‍ണിക്കാറുള്ളൂ.
അകം കവിതകളില്‍ ഭര്‍ത്താക്കന്മാരെ പിരിഞ്ഞ നായികമാര്‍ അവരുടെ പ്രത്യാഗമനം കാത്തിരിക്കുന്ന സ്ഥലം മുല്ലൈനിലമാണ്‌. മുല്ലൈത്തിണയുടെ കവികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട വിഷയങ്ങളാണ്‌ മഴയും സന്ധ്യയും. കൊലയാനകളെക്കാളും മുഷ്‌ക്കുള്ള കാളകളെ അടക്കി വിജയംവരിക്കുന്ന നായകനെ മാലയിട്ട്‌ ആനയിക്കുന്ന യുവതികളാണ്‌ ഇവിടത്തെ നായികമാര്‍.
വഴിതെറ്റിപ്പോകുന്ന ഭര്‍ത്താക്കന്മാരുമായി സ്‌ത്രീകള്‍ കലഹിക്കുന്നത്‌ നിലംകൃഷികള്‍ വിളഞ്ഞുനില്‍ക്കുന്ന മരുതനിലത്തുവച്ചാണ്‌. മരുതത്തിണയിലെ കവിതകളിലെ പ്രധാന പ്രതിപാദ്യവും ഇതുതന്നെ. വിരഹിണികളായ നായികമാര്‍ ഇരുന്നു വിലപിക്കുന്നത്‌ കടല്‍ക്കരയിലെ നെയ്‌തല്‍നിലത്താണ്‌. വിരഹംകൊണ്ട്‌ ദുഃഖിച്ച്‌ വിളറിപ്പോയ നായികമാരും അവരെ വിട്ടകന്ന നായകന്മാരുമാണ്‌ ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. മരുഭൂമി പോലെ ഉണങ്ങിവരണ്ട പ്രദേശങ്ങളാണ്‌ പാലൈനിലം. വിരഹത്തെ ഓര്‍ത്തുള്ള നായികമാരുടെ പായാരങ്ങളാണ്‌ ഈ ഭാഗത്തെ കാവ്യവിഷയം.
ഒരു കാലഘട്ടത്തിലെ പ്രണയ തീവ്രമായ ലൗകിക ജീവിതത്തിന്റെ കലാത്മകമായ ആവിഷ്‌കാരമാണ്‌ അഞ്ചുതിണകളില്‍ അഥവാ പ്രദേശങ്ങളിലായി വര്‍ണിക്കപ്പെടുന്ന ഈ പാട്ടുകള്‍. പ്രാചീന തമിഴകത്തിന്റെ മഹാകവികള്‍ ഉള്‍പ്പെടെ ഉള്ള പല കവികളും ഈ കവിതകളില്‍ തങ്ങളുടെ പ്രതിഭ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇറൈയനാര്‍, ദേവകുലത്താര്‍, പരണര്‍, കുട്ടുവന്‍കണ്ണന്‍, കപിലര്‍, കൂവന്‍മൈന്തന്‍, ഔവ്വയാര്‍, നക്കീരന്‍, കൂടല്ലൂര്‍കിഴാര്‍ എന്നുതുടങ്ങി വലിയൊരു കവിനിര ഈ അഞ്ചുതിണപ്പാട്ടുകളിലൂടെ ആദിദ്രാവിഡത്തന്റെ സാഹിത്യഭൂമികയില്‍ വിശിഷ്‌ടമായ വിതകള്‍ നടത്തിയിട്ടുണ്ട്‌. മലയാള ഭാഷോത്‌പത്തിക്കുമുമ്പുണ്ടായ ഈ കാവ്യഭാഗധേയം അന്നത്തെ തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിനും കൂടി അവകാശപ്പെട്ടതാണ്‌. ഈ തിണപ്പാട്ടുകള്‍ അഥവാ അകം കവിതകള്‍ എന്‍.വി.കൃഷ്‌ണവാര്യരുടെ വിവര്‍ത്തനത്തിലൂടെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
അവലംബം - വിക്കിപീ‍ഡിയ

6 comments:

  1. വില്ലവരും ബാണരും
    ______________________________________

    വില്ലവർ രാജാക്കന്മാരുടെയും ബാണ രാജാക്കന്മാരുടെയും രാജകീയ നാമമാണ് പാണ്ഡ്യ എന്നത്. ഇന്ത്യയിലുടനീളം ബാണ രാജ്യങ്ങൾ നിലവിലുണ്ടായിരുന്നു. ഇന്ത്യയിൽ ഭൂരിഭാഗവും ഭരിച്ചിരുന്നത് ബാണ ഭരണാധികാരികളായിരുന്നു. വില്ലവരും ബാണരും പൊതുവായ ഉത്ഭവമുള്ള പുരാതന ദ്രാവിഡ ഭരണാധികാരികളായിരുന്നു.

    കുലശേഖര ശീർഷകം

    തമിഴ്‌നാടിന്റെയും കേരളത്തിന്റെയും വില്ലവർ വംശജരും കർണാടക, ആന്ധ്ര നിവാസികളായ ബാണ വംശങ്ങളും കുലശേഖര പദവി ഉപയോഗിച്ചിരുന്നു.

    മലയാളത്തിലും തമിഴിലും കുലശേഖര എന്ന പദത്തിന് തേങ്ങ ശേഖരിക്കുന്നയാൾ എന്ന അർത്ഥമുണ്ടായിരുന്നു, അതായത് വില്ലവർ വംശത്തിന്റെ തലവൻ.

    കുലശേഖര എന്നാൽ സംസ്കൃതത്തിലെ കുലത്തിന്റെ തലവൻ എന്ന് അർത്ഥം.

    ബാണ അസുരർ
    __________________________________

    ഇന്ത്യയിലുടനീളം ബാണ വംശങ്ങളുടെ തലസ്ഥാനങ്ങളായ ബാൺപൂർ എന്നറിയപ്പെടുന്ന നിരവധി സ്ഥലങ്ങൾ നിലവിലുണ്ട്. ബാണരിനെ ബാണാസുരൻ എന്നും വിളിച്ചിരുന്നു.

    എ ഡി 1310 ൽ മാലിക് കഫൂറിന്റെ ആക്രമണം വരെ കേരളത്തെയും തമിഴ്‌നാട്ടിനെയും ഭരിച്ചിരുന്ന തമിഴ് വില്ലവരിന്റെ വടക്കൻ ബന്ധുക്കളായിരുന്നു ബാണ വംശജർ.

    കർണാടകയെയും ആന്ധ്രയെയും ഭരിച്ചിരുന്നത് ബാണ രാജവംശങ്ങളാണ്.

    വില്ലവർ വംശങ്ങൾ
    ____________________________________

    1. വില്ലവർ
    2. മലയർ
    3. വാനവർ

    വില്ലവരിന്റെ കടൽത്തീര ബന്ധുക്കളെ മീനവർ എന്നാണ് വിളിച്ചിരുന്നത്.

    4. മീനവർ

    പാണ്ഡ്യർ

    പുരാതന കാലത്ത് ഈ കുലങ്ങളിൽ നിന്ന് പാണ്ഡ്യന്മാർ ഉയർന്നുവന്നു. ഉപജാതികളുടെ പതാകയും അവർ ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്.

    1. വില്ലവർ വംശത്തിൽ നിന്നുള്ള പാണ്ഡ്യനെ സാരംഗദ്വജ പാണ്ഡ്യൻ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം ഒരു വില്ലു - അമ്പ്‌ ചിഹ്നമുള്ള പതാക വഹിച്ചിരുന്നു.

    2. മലയർ വംശത്തിൽ നിന്നുള്ള പാണ്ഡ്യനെ മലയദ്വജ പാണ്ഡ്യൻ എന്നാണ് വിളിച്ചിരുന്നത്. മല ചിഹ്നമുള്ള ഒരു പതാക അദ്ദേഹം വഹിച്ചിരുന്നു.

    3. വാനവർ വംശത്തിൽ നിന്നുള്ള പാണ്ഡ്യൻ വില്ലു അമ്പടയാളം അല്ലെങ്കിൽ കടുവ അല്ലെങ്കിൽ വൃക്ഷ ചിഹ്നം ഉപയോഗിച്ച് ഒരു പതാക വഹിച്ചിരുന്നു.

    4. മീനവർ വംശത്തിൽ നിന്നുള്ള പാണ്ഡ്യൻ ഒരു മത്സ്യ പതാക വഹിച്ച് സ്വയം മീനവൻ എന്ന് വിളിച്ചിരുന്നു.

    വില്ലവർ വംശങ്ങളുടെ ലയനം

    പിന്നീടുള്ള കാലഘട്ടത്തിൽ എല്ലാ വില്ലവർ വംശങ്ങളും ലയിച്ച് നാടാൾവാർ വംശങ്ങൾ രൂപീകരിച്ചു.
    പുരാതന മീനവർ വംശവും വില്ലവർ, നാടാൾവാർ വംശങ്ങളുമായി ലയിച്ചു.

    തീരദേശ നാഗന്മാർ

    പിൽക്കാലത്ത് ഉത്തരേന്ത്യയിൽ നിന്ന് കുടിയേറിയ നാഗന്മാർ ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളായി. അവർ വില്ലവർ-മീനവർ വംശജരുമായി വംശീയമായി ബന്ധപ്പെട്ടവരല്ല.

    ചേര രാജവംശം ചേര രാജവംശം അവരുടെ വില്ലവർ വംശീയത കാരണം പതാകയിലും നാണയങ്ങളിലും വില്ലു-അമ്പടയാളം ഉപയോഗിച്ചിരുന്നു.

    വില്ലവർ ശീർഷകങ്ങൾ

    വില്ലവർ, നാടാൽ‌വാർ‌, നാടാർ‌, സാന്റാർ‌, ചാണാർ, ഷാണാർ‌, ചാർ‌നവർ‌, ചാന്റഹർ‌, ചാണ്ടാർ‌ പെരുമ്പാണർ‌, പണിക്കർ‌, തിരുപ്പാർപ്പു, കവര അല്ലെങ്കിൽ‌ കാവുരായർ‌, ഇല്ലം, കിരിയം, കണാ, മാറ നാടാർ‌, നട്ടാത്തി, പാണ്ഡ്യകുല ക്ഷത്രിയ, നെലാമക്കാരർ തുടങ്ങിയവർ.

    പുരാതന പാണ്ഡ്യ രാജവംശം മൂന്ന് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.

    1. ചേര രാജവംശം.
    2. ചോഴ രാജവംശം
    3. പാണ്ഡ്യൻ രാജവംശം

    എല്ലാ രാജ്യങ്ങളെയും വില്ലവർമാർ പിന്തുണച്ചിരുന്നു.

    പ്രാധാന്യത്തിന്റെ ക്രമം

    1. ചേര രാജ്യം

    വില്ലവർ
    മലൈയർ
    വാനവർ
    ഇയക്കർ

    2. പാണ്ടിയൻ സാമ്രാജ്യം

    വില്ലവർ
    മീനവർ
    വാനവർ
    മലൈയർ

    3. ചോഴ സാമ്രാജ്യം

    വാനവർ
    വില്ലവർ
    മലൈയർ

    ബാണ, മീന വംശങ്ങൾ
    _____________________________________

    ഉത്തരേന്ത്യയിൽ വില്ലവർ ബാണാ എന്നും ഭിൽ വംശജർ എന്നും അറിയപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ മീനവർ മീന അല്ലെങ്കിൽ മത്സ്യ എന്നറിയപ്പെട്ടു. സിന്ധൂ നദീതടത്തിലെയും ഗംഗാ സമതലങ്ങളിലെയും ആദ്യകാല നിവാസികൾ ബാണ, മീന വംശജരായിരുന്നു.

    മത്സ്യ - മീന രാജ്യം

    ഒരു വർഷക്കാലം പാണ്ഡവർക്ക് അഭയം നൽകിയ വിരാട രാജാവ് ഒരു മത്സ്യ - മീന ഭരണാധികാരിയായിരുന്നു.

    ബാണ രാജ്യങ്ങൾ

    അസുര പദവി ഉണ്ടായിരുന്നിട്ടും എല്ലാ രാജകുമാരിമാരുടെയും സ്വയംവരങ്കളിലേക്കും ബാണ രാജാക്കന്മാർ ക്ഷണിക്കപ്പെട്ടിരുന്നു.

    അസമിൽ അസുര രാജ്യം

    പുരാതന കാലത്ത് അസമിനെ, സോനിത്പൂർ തലസ്ഥാനനഗരമാക്കി അസുര രാജ്യം എന്ന് അറിയപ്പെട്ടിരുന്ന ബാണ രാജ്യം ഭരിക്കുകയായിരുന്നു .

    ഇന്ത്യയിലുടനീളം ബാണാ-മീനാ, വില്ലവർ-മീനവർ എന്നീ രാജ്യങ്ങൾ മധ്യയുഗത്തിന്റെ അവസാനം വരെ നിലനിന്നിരുന്നു.

    ReplyDelete
  2. വില്ലവരും ബാണരും

    മഹാബലി
    ____________________________________

    ബാണരും വില്ലവരും മഹാബലി രാജാവിനെ തങ്ങളുടെ പൂർവ്വികനായി കണക്കാക്കിയിരുന്നു. മഹാബലി പദവിയിലുള്ള നിരവധി രാജാക്കന്മാർ ഇന്ത്യ ഭരിച്ചിരുന്നു. വില്ലവർമാർ തങ്ങളുടെ പൂർവ്വികരായ മഹാബലിയെ മാവേലി എന്നാണ് വിളിച്ചിരുന്നത്.

    ഓണം

    എല്ലാ വർഷവും പുരാതന കാലത്ത് കേരളം ഭരിച്ചിരുന്ന മഹാബലി രാജാവ് മടങ്ങിവരുന്ന ദിനമാണ് ഓണം ഉത്സവം ആഘോഷിക്കുന്നത്.

    മഹാബലി - മാവേലി ശീർഷകം

    മാവേലിക്കര, മഹാബലിപുരം ഇവ രണ്ടും മഹാബലിയുടെ പേരിലാണ് ഉള്ളത്. പാണ്ഡ്യരുടെ തലക്കെട്ടുകളിലൊന്ന് മാവേലി എന്ന നാമം ആയിരുന്നു. പാണ്ഡ്യരുടെ എതിരാളികളാകുന്ന ബാണരെ മാവേലി വാണാദി രായർ എന്നും വിളിച്ചിരുന്നു.

    മാവേലി വാണാദി രായർ
    ______________________________________

    കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ മധ്യ കേരളമുൾപ്പെടെ കേരളസിംഗ വളനാട് ഭരിച്ച ബാണ തലവൻ കുലശേഖര മാവേലി വാണാദി രായരിന്റെ ഒരു ലിഖിതമുണ്ട്.

    ദാനവർ ദൈത്യർ(ദിതിയർ).

    പുരാതന സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന ദാനവരും ദിതിയരും സിന്ധൂനദീതടത്തിലെ ബാണ വംശത്തിന്റെ ഉപവിഭാഗങ്ങളാകാം. ദിതിയരിന്റെ രാജാവിനെ മഹാബലി എന്നാണ് വിളിച്ചിരുന്നത്.

    നാലായിരം വർഷങ്ങൾക്ക് മുമ്പ് സിന്ധു നദിയിൽ ബാണ വംശജരാണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടുകൾ നിർമ്മിച്ചത്.

    ഹിരണ്യഗർഭ ചടങ്ങ്

    വില്ലവരും ബാണരും ഹിരണ്യഗർഭ ചടങ്ങ് നടത്താറുണ്ടായിരുന്നു. ഹിരണ്യഗർഭ ചടങ്ങിൽ പാണ്ഡ്യ രാജാവ് ഹിരണ്യ രാജാവിന്റെ സ്വർണ്ണ ഗർഭപാത്രത്തിൽ നിന്ന് ഉരുത്തിരിയുന്നതായി അനുകരിച്ചു. ഹിരണ്യ രാജാവ് മഹാബലിയുടെ പൂർവ്വികനായിരുന്നു.

    നാഗന്മാരുമായുള്ള പുരാതന വില്ലവർ യുദ്ധം
    ___________________________________________

    വില്ലവർ, മീനവർ വംശജരുടെ സംയുക്ത സൈന്യങ്ങളും നാഗ വംശങ്ങളുടെ സൈന്യവും തമ്മിൽ നടന്ന ഒരു മഹായുദ്ധത്തെക്കുറിച്ച് കലിത്തൊകൈ എന്ന ഒരു പുരാതന തമിഴ് സാഹിത്യത്തിൽ വിവരിച്ചിട്ടുണ്ട്. ആ യുദ്ധത്തിൽ വില്ലവർ മീനവർ പരാജയപ്പെടുകയും നാഗ വംശജർ മധ്യ ഇന്ത്യ പിടിച്ചടക്കുകയും ചെയ്തു.

    നാഗാ ജനതയുടെ തെക്കൻ കുടിയേറ്റം

    ഈ കാലയളവിനുശേഷം നാഗരുടെ വിവിധ വംശങ്ങൾ ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പ്രത്യേകിച്ച് തീരപ്രദേശങ്ങളിലേക്കും കുടിയേറി.

    1. വരുണകുലത്തോർ
    2. ഗുഹൻകുലത്തോർ(മറവർ, മുറ്ഗുഹർ, സിംഹളർ)
    3. കുരുകുലത്തോർ (കരൈയർ)
    4. പരദവർ
    5. കളഭ്രർ (കള്ളർ, കളപ്പാളർ, വെള്ളാളർ)
    6. അഹിച്ചത്രം നാഗർ (നായർ)

    നാഗരും വില്ലവരും തമ്മിലുള്ള ശത്രുത

    വില്ലന്മാരുടെ പ്രധാന ശത്രുക്കളായിരുന്നു ഈ നാഗന്മാർ. അറബികൾ, ദില്ലി സുൽത്താനത്ത്, വിജയനഗര നായക്കർമാർ, യൂറോപ്യൻ കൊളോണിയൽ ഭരണാധികാരികൾ തുടങ്ങിയ. വിവിധ ആക്രമണകാരികൾ നാഗർകളെ പിന്തുണച്ചിരുന്നു.

    വിവിധ ആക്രമണകാരികളുടെ ഈ എതിർപ്പ് വില്ലവരിനെ ദുർബലപ്പെടുത്തി വില്ലവരുടെ പതനത്തിലേക്ക് നയിച്ചു.

    വില്ലവരിനോടുള്ള കർണാടക ബാണരുടെ ശത്രുത
    __________________________________________

    പൊതുവായ ഉത്ഭവമുണ്ടായിട്ടും കർണാടകയിലെ ബാണരും വില്ലവരും ശത്രുക്കളായിരുന്നു. കേരളത്തെ ആക്രമിക്കാൻ കർണാടക ബാണ വംശജർ വടക്കൻ നാഗന്മാരെ ഉപയോഗിച്ചിരുന്നു.

    കൊല്ലത്തേക്കുള്ള വില്ലവർ കുടിയേറ്റം
    ________________________________________

    ആസന്നമായ തുളു അധിനിവേശത്തിന്റെ സാധ്യതയിൽ പിൽക്കാല ചേര രാജവംശത്തിലെ അവസാന രാജാവായ രാമവർമ്മ കുലശേഖരൻ തന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിൽ നിന്ന് കൊല്ലത്തിലേക്ക് എ.ഡി 1102-ൽ മാറ്റി.

    ചേര രാജവംശം ആയ് രാജവംശവുമായി ലയിച്ച് ചേരായി രാജവംശം രൂപപ്പെട്ടു. ഈ കാലഘട്ടത്തിൽ വില്ലവർ കൂട്ടത്തോടെ തെക്കൻ കേരളത്തിലേക്ക് കുടിയേറി.

    വില്ലാർവട്ടം രാജ്യം
    _____________________________________

    വില്ലാർവട്ടം എന്ന വില്ലവർ രാജവംശം എ.ഡി 1450 വരെ ചേന്ദമംഗലത്തെ തലസ്ഥാനമാക്കി ഭരണം തുടർന്നു. പിന്നീട് വില്ലാർവട്ടം രാജ്യത്തിൽ നിന്നുള്ള പണിക്കരും വില്ലവരും പോർച്ചുഗീസ് സൈന്യത്തിൽ ചേർന്നു. ഈ പോർച്ചുഗീസ് മിശ്ര ക്രിസ്ത്യൻ പണിക്കർമാർ സിറിയൻ ക്രിസ്ത്യാനികളോടൊപ്പമുണ്ട്.

    ReplyDelete
  3. വില്ലവരും ബാണരും

    കേരളത്തിലെ ബാണപ്പെരുമാൾ ആക്രമണം
    __________________________________________

    എ.ഡി. 1120-ൽ തുളുനാട്ടിലെ ആലുപ പാണ്ഡ്യൻ രാജ്യത്തിൽ നിന്നുള്ള ബാണപ്പെരുമാൽ എന്ന തുളു ആക്രമണകാരി, പടമല നായരുടെ നേതൃത്വത്തിൽ 350000 ശക്തരായ നായർ സൈന്യവുമായി കേരളത്തെ ആക്രമിക്കുകയും വടക്കൻ കേരളം പിടിച്ചടക്കുകയും ചെയ്തു.

    തീരദേശ കർണാടക ജനത കേരളത്തിലേക്ക് കൂട്ടത്തോടെ കുടിയേറുന്നതായിരുന്നു ഇത്.

    അക്കാലത്ത് ഒരു പ്രധാന സമുദ്രശക്തിയായി മാറിയ അറബികൾ ബാണപ്പെരുമാളിനെ പിന്തുണച്ചിരുന്നു.

    തുളു വംശങ്ങൾ
    ________________________________________

    നായരാ, മേനവാ, കുറുബാ, സാമന്താ തുടങ്ങിയ തുളുനാട്ടിലെ ബണ്ട് ജനതയുടെ വിവിധ ഉപവിഭാഗങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ പ്രത്യക്ഷപ്പെട്ടു. ഇത് കേരളത്തിലെ മരുമക്കത്തായക്കാരായ തുളു രാജവംശങ്ങളുടെ സ്ഥാപനത്തിലേക്ക് നയിച്ചു.

    മരുമക്കത്തായം

    മരുമക്കത്തായം എന്നറിയപ്പെടുന്ന ഈ സമ്പ്രദായം തുളുനാട്ടിലെ അളിയ സന്താനത്തിന് തുല്യമായിരുന്നു.

    മയൂര വർമ്മ
    _________________________________________

    കടമ്പ രാജാവ് മയൂര വർമ്മ 345 എ.ഡി.യിൽ ഉത്തര പാഞ്ചാല-പുരാതന നേപ്പാളിന്റെ തലസ്ഥാനമായ അഹിചത്രയിൽ നിന്ന് ആര്യൻ ബ്രാഹ്മണരെയും നാഗ യോദ്ധാക്കളെയും കൊണ്ടുവന്നിരുന്നു.

    കടമ്പ രാജാവ് ആര്യന്മാരെയും നാഗരെയും തീരദേശ കർണാടകയിൽ പാർപ്പിച്ചിരുന്നു. അടിമ യോദ്ധാക്കളായി മയൂരവർമ കൊണ്ടുവന്ന അഹിച്ചത്രം നാഗരിൽ നിന്ന്, തുളുനാടിന്റെ ബണ്ടുകളും നായന്മാരും ഉത്ഭവിച്ചു.

    മയൂരവർമ കൊണ്ടുവന്ന അഹിച്ചത്രം ആര്യന്മാരിൽ നിന്ന് തുളു ബ്രാഹ്മണരും നമ്പുതിരിമാരും ഉത്ഭവിച്ചു.

    ബാണപെരുമാൾ വാഴ്ചയുടെ അവസാനം
    _________________________________________

    ബാണപെരുമാൾ 36 വർഷം ഭരിച്ച ശേഷം , അതായത് എ ഡി 1120 മുതൽ എ ഡി 1156 വരെ. ബാണപെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു. മലബാറിനെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിഭജിച്ചതിന് ശേഷം അദ്ദേഹം അറേബ്യയിലേക്ക് പുറപ്പെട്ടു.

    കേരളത്തിൽ ചേരായി രാജവംശ ഭരണം
    __________________________________________

    1156 A.D യിൽ ബാണപ്പെരുമാൾ കേരളം വിട്ടുപോയപ്പോൾ കൊല്ലത്തിലെ ചേരായ് രാജാക്കന്മാർ കേരളത്തിലുടനീളം തങ്ങളുടെ ഭരണം പുനസ്ഥാപിച്ചു.

    പാണ്ഡ്യൻ മേധാവിത്വം

    1260 ൽ കേരളം പാണ്ഡ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. എ ഡി 1310 ൽ മാലിക് കഫൂർകേരളം ആക്രമിച്ചപ്പോൾ കേരളം പാണ്ഡ്യൻ ഭരണത്തിൻ കീഴിലായിരുന്നു.

    മാലിക് കഫൂരിന്റെ ആക്രമണം
    ________________________________________

    1310 A.D യിൽ ദില്ലി സുൽത്താനേറ്റിന്റെ സൈന്യം മാലിക് കാഫൂരിന്റെ നേതൃത്വത്തിൽ പാണ്ഡ്യൻ രാജ്യത്തെ പരാജയപ്പെടുത്തി. വില്ലവർ രാജവംശത്തിലെ മൂന്ന് തമിഴ് രാജവംശങ്ങളായ ചേര, ചോള, പാണ്ഡ്യൻ രാജ്യങ്ങൾ അവസാനിച്ചു.

    കോലത്തിരി രാജാവിന്റെ ഉയർച്ച
    _________________________________________

    കോലത്തിരിയും വടക്കൻ കേരളത്തിലെ തുളു-നേപ്പാള വംശജരും അറബികളുമായും ദില്ലി സുൽത്താനേറ്റിലെ ആക്രമണകാരികളുമായും സഖ്യത്തിലേർപ്പെട്ടു.1335 ൽ മധുര സുൽത്താനത്ത് സ്ഥാപിതമായപ്പോൾ തുളു രാജവംശങ്ങൾ മലബാറിൽ നിന്ന് തെക്കോട്ട് നീങ്ങി.

    മധുരൈ സുൽത്താനേറ്റിന്റെ ഭരണകാലത്ത് (1335 എ.ഡി മുതൽ 1377 എ.ഡി വരെ) നാല് മരുമക്കത്തായ രാജവംശങ്ങൾ രൂപീകരിച്ചു.

    1. കോലത്തിരി രാജ്യം
    2. സാമൂതിരി രാജ്യം
    3. കൊച്ചി രാജ്യം
    4. വേണാട് രാജ്യം

    തുർക്കി സുൽത്താനത്ത് തമിഴ് വില്ലവർ രാജവംശങ്ങളോട് ശത്രുത പുലർത്തിയിരുന്നതിനാൽ, അവർ കോലാത്തിരി രാജവംശത്തിന്റെ നേതൃത്വത്തിലുള്ള തുളു രാജവംശങ്ങൾക്ക് കേരളം നൽകി.

    1335 ന് ശേഷം കേരളം ഭരിച്ചത് തുളു-നേപാളീ രാജവംശമായ സാമന്ത ക്ഷത്രിയരാണ്. അവരെ അഹിച്ചത്രം നായരും നമ്പുതിരിമാരും പിന്തുണച്ചിരുന്നു.

    ReplyDelete
  4. വില്ലവരും ബാണരും

    ബലിജാ നായ്ക്കർമാരുടെ തമിഴ്‌നാട് ആക്രമണം
    _________________________________________

    എ.ഡി. 1377-ൽ ബലിജാ നായ്ക്കർ തമിഴ്‌നാട് പിടിച്ചടക്കി. വില്ലവർ രാജവംശത്തിന്റെ ചോഴ, പാണ്ഡ്യൻ രാജ്യങ്ങൾ വിജയനഗര സാമ്രാജ്യത്തിലെ ബലിജാ നായ്ക്കർ കൈവശപ്പെടുത്തി. ബലിജാക്കൾ ബാണ രാജവംശത്തിൽ പെട്ടവരായിരുന്നു, അവർ മഹാബലിയിൽ നിന്ന് വന്നവരാണ്, അതിനാൽ അവരെ ബലിജാ അല്ലെങ്കിൽ ബാണാജിഗ എന്ന് വിളിച്ചിരുന്നു.

    വില്ലവരുടെ അവസാനം

    1310 ൽ മാലിക് കാഫൂറിന്റെ ആക്രമണം പാണ്ഡ്യൻ രാജവംശത്തിന്റെ പരാജയത്തിലേക്ക് നയിച്ചു. വില്ലന്മാരെ തുർക്കി സൈന്യം കൂട്ടക്കൊല ചെയ്തു. അതോടെ മൂന്ന് തമിഴ് രാജ്യങ്ങളും അവസാനിച്ചു.

    തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബാണ രാജവംശങ്ങളുടെ ആധിപത്യം

    1335 ന് ശേഷം തുളു-നേപ്പാളിലെ രാജവംശങ്ങളാണ് കേരളം ഭരിച്ചിരുന്നത്, തുളുനാട്ടിലെ ആലുപ രാജവംശത്തിൽ നിന്നും അഹിച്ചത്രത്തിൽ നിന്നും ഉത്ഭവിച്ചവരായിരുന്നു അവർ.

    വില്ലവരിന്റെ രണ്ടാമത്തെ കുടിയേറ്റം
    ___________________________________

    എഡി 1335 ൽ ആറ്റിങ്ങൽ റാണിയുടെ കീഴിൽ കൊല്ലത്തിൽ തുളു മരുമക്കത്തായ ഭരണം സ്ഥാപിതമായപ്പോൾ വില്ലവർ കൊല്ലം വിട്ട് തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് കുടിയേറി. വില്ലവർ കോട്ടയടി, ചേരൻമാദേവി എന്നിവിടങ്ങളിൽ കോട്ടകൾ പണിതു.

    1377 ന് ശേഷം തമിഴ്‌നാട്ടിൽ ബലിജാ നായിക്കർ മധുരയിലും തിരുച്ചിരാപ്പള്ളിയിലും രാജ്യങ്ങൾ സ്ഥാപിച്ചു. ആന്ധ്ര ബാണ രാജ്യത്തിൽ നിന്നുള്ള വാണാദി രായർമാർ തമിഴ്‌നാട്ടിൽ ഭരണാധികാരികളായി.

    ചോഴ, പാണ്ഡ്യ രാജവംശങ്ങൾ വേണാട്ടിലേക്ക് കുടിയേറി
    _______________________________________

    എ.ഡി. 1377-ൽ ബലിജാ നായക്കർ ആക്രമണത്തിനുശേഷം ചോഴ, പാണ്ഡ്യ വംശജർ വെണാട് അതിർത്തിയിലേക്ക് കുടിയേറി.
    ചോഴന്മാർ കളക്കാട്ടിൽ കോട്ട സ്ഥാപിച്ചു.
    വേണാട് ഭരണാധികാരികളുടെ എതിർപ്പിനെ അവഗണിച്ച് പാണ്ഡ്യർ കല്ലിടൈക്കുറിച്ചിയിലും അംബാസമുദ്രത്തിലും കോട്ടകൾ പണിതു. എ.ഡി. 1610 വരെ വില്ലവർ കോട്ടകൾ വേണാടിന്റെ അതിർത്തിയിൽ ഉണ്ടായിരുന്നു.

    കർണാടകയുടെ പാണ്ഡ്യൻ രാജ്യങ്ങൾ
    _________________________________________

    കർണാടകയിൽ ധാരാളം ബാണപ്പാണ്ഡ്യൻ രാജ്യങ്ങൾ ഉണ്ടായിരുന്നു

    1. ആലുപ പാണ്ഡ്യ രാജ്യം
    2. ഉച്ചാംഗി പാണ്ഡ്യൻ രാജ്യം
    3. സാന്റാരാ പാണ്ഡ്യ രാജ്യം
    4. നൂറോമ്പാടാ പാണ്ഡ്യൻ രാജ്യം.

    കുലശേഖര തലക്കെട്ടും കർണാടക പാണ്ഡ്യർ ഉപയോഗിച്ചിരുന്നു.

    ആന്ധ്രാപ്രദേശ്

    ആന്ധ്രയിലെ ബാണ രാജ്യങ്ങൾ

    1. ബാണ രാജ്യം
    2. വിജയനഗര രാജ്യം.

    ബാണ രാജവംശത്തിന്റെ പതാകകൾ

    നേരത്തെ
    1. ഇരട്ട മത്സ്യം
    2. വില്ലു-അമ്പടയാളം

    വൈകി
    1. കാള ചിഹ്നം
    2. വാനരന്‍ ചിഹ്നം (വാനാര ദ്വജം)
    3. ശംഖ്‌
    4. ചക്രം
    5. കഴുകൻ

    തിരുവിതാംകൂർ രാജാക്കന്മാർ അവരുടെ പതാകകളിലും നാണയങ്ങളിലും ശംഖ്‌, ചക്രം ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നു. കർണാടകയിലെ ബാണ രാജ്യത്തിൽ നിന്നുള്ള തിരുവിതാംകൂർ രാജവംശത്തിന്റെ ഉത്ഭവം കാരണമായിരുന്നു അത്.

    കോലത്തിരി രാജവംശം ഉത്ഭവിച്ചത് കർണാടകയിലെ ആലുപ രാജവംശത്തിൽ നിന്നാണ്.
    തിരുവിതാംകൂർ -- പള്ളി രാജവംശം കോലത്തിരി രാജവംശത്തിൽ നിന്നാണ് ഉത്ഭവിച്ചത്.

    ReplyDelete
  5. വില്ലവരും ബാണരും

    ഉത്തരേന്ത്യൻ ബാണ വംശങ്ങൾ.

    ഉത്തരേന്ത്യൻ ബാണരിന് ബാണാ,ബാണിയാ, വട ബലിജാ, അഗ്നി, വന്നി, തിർഗാലാ തുടങ്ങിയ പേരുകൾ ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ ബാണർ ജാട്ട്, രജപുത്ര തുടങ്ങിയ വിവിധ സമുദായങ്ങളുമായി ലയിച്ചു. ചില ബാണന്മാർ രജപുത്രർക്കും ആര്യൻ ഭരണാധികാരികൾക്കും കീഴടങ്ങി. ചില ബാണന്മാർ വില്ലും അമ്പും ഉണ്ടാക്കുന്നത് അവരുടെ തൊഴിലായി സ്വീകരിച്ചിരുന്നു.

    പല്ലവ ബാണർ

    പല്ലവ രാജാക്കന്മാർ പുരാതന ഉത്തര പാഞ്ചാല രാജ്യത്ത് (ഉത്തർപ്രദേശ്, നേപ്പാൾ) നിന്ന് ബിസി 200 ൽ ആന്ധ്രയിലേക്ക് കുടിയേറിയിരുന്നു. ഉത്തര പാഞ്ചാല രാജ്യത്തിന്റെ തലസ്ഥാനം അഹിചത്രം ആയിരുന്നു. പല്ലവ രാജാക്കന്മാർ ഭാരദ്വാജ ഗോത്രത്തിൽപ്പെട്ട ബ്രാഹ്മണരായിരുന്നു, അവർ അശ്വത്ഥാമാവിന്റെ പിൻഗാമികളായിരുന്നു, പക്ഷേ ഒരു പാർഥിയൻ രാജവംശവുമായി ഇടകലർന്നിരുന്നു. പല്ലവ രാജാക്കന്മാരോടൊപ്പം, കാടുകൾ വെട്ടിമാറ്റൽ തൊഴിൽ ആയിരുന്ന ബാണരുടെ ഒരു സൈന്യം, പാഞ്ചാല രാജ്യത്ത് നിന്ന് ദക്ഷിണേന്ത്യയിലേക്ക് കുടിയേറി. പാഞ്ചാല രാജ്യത്തെ പ്രാകൃത ഭാഷ സംസാരിക്കുന്ന ബാണർ വംശങ്ങൾക്ക് വന്നി, തിഗല (തിർഗള), വട ബലിജാ എന്നീ പേരുകൾ ഉണ്ടായിരുന്നു. AD 275 ൽ പല്ലവർ തമിഴ്നാട് പിടിച്ചെടുത്തു. ബാണ വംശത്തിന്റെ കാള ചിഹ്നം പല്ലവ പതാകകളിലായിരുന്നു. പല്ലവ തലസ്ഥാനമായ മഹാബലിപുരത്തിന് ബാണ രാജവംശത്തിന്റെ പൂർവ്വികനായ മഹാബലി രാജാവിന്റെ പേരാണ് നൽകിയിരുന്നത്.

    ബാണാ രാജവംശവും മീനാ രാജവംശവും
    _______________________________________

    ഉത്തരേന്ത്യയിൽ വില്ലവരിനെ ബാണ വംശങ്ങൾ, ഭിൽ വംശങ്ങൾ എന്നാണ് വിളിച്ചിരുന്നത്. മീനാ അല്ലെങ്കിൽ മത്സ്യ എന്നാണ് മീനവർ അറിയപ്പെട്ടിരുന്നത്.

    മീനാ രാജവംശം

    രാജസ്ഥാനിലെ മീന വംശജർ ഭിൽ വംശജരുമായി ചേർന്ന് ഭിൽ-മീന രാജവംശങ്ങൾ രൂപീകരിച്ചു. എ.ഡി 1030 വരെ മീന രാജസ്ഥാൻ ഭരിച്ചിരുന്നു. ആലൻ സിംഗ് മീന ചാന്ദയായിരുന്നു അവസാനത്തെ മികച്ച ഭരണാധികാരി. മീനാ രാജവംശമാണ് ജയ്പൂർ സ്ഥാപിച്ചത്.

    ഛത്തീസ്‌ഗഢിലെ ബാണ രാജവംശം

    എ.ഡി 731-ൽ ഛത്തീസ്‌ഗഢിലും ഒഡീഷയിലും സ്ഥിതിചെയ്യുന്ന തെക്കൻ കോസല രാജ്യത്ത് പല്ലവ രാജവംശം ഒരു ബാണ രാജവംശം സ്ഥാപിച്ചു. വിക്രമാദിത്യ I ജയമേരു അവസാനത്തെ രാജാവായിരുന്നു.

    ടിക്കാംഗഡിലെ പാണ്ഡ്യ രാജവംശം

    പാണ്ഡ്യ പദവിയിലുള്ള ബാണ വംശജർ മധ്യപ്രദേശിൽ കുണ്ടേശ്വറ് തലസ്ഥാനവുമായി ഭരിച്ചു.

    ബാണാ വ്യാപാരികൾ

    ബാണ വംശങ്ങൾ മധ്യകാലഘട്ടത്തിൽ ഒരു വിജയകരമായ വാണിജ്യ സമുദായമായി സ്വയം രൂപാന്തരപ്പെട്ടു. ആന്ധ്ര ബലിജാ വിവിധ വാണിജ്യ സംഘങ്ങളായ അഞ്ചു വണ്ണം മണിഗ്രാമം എന്നിവ രൂപീകരിച്ച് അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിച്ചു.

    ഈ വ്യാപാരി-യോദ്ധാക്കൾ ബലിജാ നായക്കർ ആയിരുന്നു. ബലിജാ വ്യാപാരി സംഘടനകൾക്ക് ജർമ്മൻ ഹാൻസിയാറ്റിക് ലീഗിനോട് സാമ്യമുണ്ട്. ആന്ധ്രാപ്രദേശിലെ ബാണ രാജ്യത്തിൽ (വടുഗ രാജ്യം) ബലിജാകൾ ഉൾപ്പെട്ടിരുന്നു. ബലിജാ നായക്കർമാർ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചിരുന്നു.

    1377 ൽ വിജയനഗര നായ്ക്കർ തമിഴ്‌നാട് പിടിച്ചടക്കി. ഇത് തമിഴ് രാജ്യങ്ങളുടെ അവസാനവും വില്ലവർ വംശങ്ങളുടെ ആധിപത്യത്തിന്റെ അവസാനവും അടയാളപ്പെടുത്തി.

    ഉപസംഹാരം

    അതിനാൽ പാണ്ഡ്യ രാജവംശം തമിഴ്‌നാട്ടിൽ മാത്രം ഉള്ള ഒരു വംശമല്ല. മഹാഭാരതത്തിൽ പരാമർശിച്ചിരിക്കുന്ന എല്ലാ പാണ്ഡ്യരും തമിഴകത്തിൽ നിന്നുള്ളവരല്ല. ചില പാണ്ഡ്യർ പാണ്ഡവരെ പിന്തുണച്ചപ്പോൾ മറ്റുള്ളവർ കൗരവരെ പിന്തുണച്ചിരുന്നു.

    ReplyDelete
  6. വില്ലവരും ബാണരും

    ചേര വില്ലവരിന്റെ പതനവും പുറപ്പാടും

    പുരാതന കാലം മുതൽ പരമ്പരാഗതമായി തമിഴ് വില്ലവർ രാജാക്കന്മാരാണ് കേരളം ഭരിച്ചിരുന്നത്. എന്നാല്‍, പന്ത്രണ്ടാം നൂറ്റാണ്ടിൽ അറബികൾ ഒരു വലിയ സമുദ്രശക്തിയായി മാറിയപ്പോൾ, അവർ ബാണപ്പെരുമാൾ എന്ന ഒരു തുളു ആക്രമണകാരിയെ നായർ സൈന്യവുമായി കൊണ്ടുവന്നു.

    1310 ൽ ദില്ലി സുൽത്താനത്ത് അധിനിവേശത്തിനും പാണ്ഡ്യൻ സാമ്രാജ്യത്തിന്റെ പരാജയത്തിനും ശേഷം തുളു രാജാക്കന്മാരും നേപ്പാളിലെ യോദ്ധാക്കളും ബ്രാഹ്മണരും കേരളത്തിന്റെ യജമാനന്മാരായി. ദില്ലി സുൽത്താനത്ത് കേരളത്തിലെ തുളു രാജ്യങ്ങളെ പിന്തുണയ്ക്കുകയായിരുന്നു.

    എ ഡി 1335 ൽ മരുമക്കത്തായം  പാലിച്ചു പോന്നിരുന്ന നാല് തുളു രാജ്യങ്ങൾ സ്ഥാപിതമായി. വില്ലവർമാരിൽ പകുതിയോളം പേർ കേരളം വിട്ടു. ബാക്കി പകുതി പേരെ തുളു അധിനിവേശക്കാർ കീഴ്പ്പെടുത്തി.

    വില്ലവർ ജനതയുടെ ചേര രാജവംശത്തിലെ ക്ഷേത്രങ്ങൾ, തുളു-നേപ്പാളി വംശജരായ അധിനിവേശക്കാർ കൈയടക്കിയത് വില്ലവർമാരെ മറ്റ് മതങ്ങളിലേക്ക് വലിയ തോതിൽ മതപരിവർത്തനം നടത്താൻ കാരണമായി.

    യൂറോപ്യൻമാർ തുളു-നേപ്പാൾ രാജ്യങ്ങളെ പിന്തുണച്ചിരുന്നു, ഇത് മലയർ പോലുള്ള നിരവധി വില്ലവർ വംശജരുടെ വംശനാശത്തിന് കാരണമായി.
    മലയർ ഗോത്രം കേരളീയർക്ക് മലയാളി എന്ന പേര് നൽകിയിരുന്നു.

    മരുമക്കത്തായം  പാലിച്ചു പോന്നിരുന്ന തുളൂ രാജാക്കന്മാരും നമ്പൂതിരി ഭരണാധികാരികളും തമിഴ് ചേര, പാണ്ഡ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് നടിച്ചു. പക്ഷേ, അവർ തമിഴ് ജനതയുമായോ വില്ലവർ വംശങ്ങളുമായോ വംശീയമായി ബന്ധപ്പെട്ടിരുന്നില്ല.
    ബ്രിട്ടീഷുകാർ പോയപ്പോൾ വില്ലവരിന് കുറച്ച് ആശ്വാസം ലഭിച്ചു.
    ________________________________________________

    വില്ലു അമ്പടയാളം, കുന്നും വൃക്ഷ ചിഹ്നവുമുള്ള പുരാതന തമിഴ് നാണയം.



    https://3.bp.blogspot.com/-Q5Ebqb5XTE4/W1LYuq2vnrI/AAAAAAAAEH4/1b-_GJRcWWoS9FdoOaLnvyUiGU3_BJJSQCLcBGAs/s1600/new.png


    .

    ReplyDelete